11 June, 2021 05:55:31 PM


കോവിഡ് വ്യാപനം പിണറായി വിജയന് ലഭിച്ച അനുഗ്രഹം - കെ സുധാകരന്‍



കണ്ണൂര്‍: കൊലക്കേസ് പ്രതിയായ പിണറായിക്ക് മുഖ്യമന്ത്രി ആകാമെങ്കില്‍ സിപിഎമ്മിന് കുഞ്ഞനന്തന്റെ ചരമദിനം ആചരിക്കാനും സാധിക്കുമെന്ന് പരിഹാസവുമായി നിയുക്ത കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. തന്‍റെ മുഖം കണ്ടാല്‍ ചിരിക്കാത്തയാളാണ് പിണറായിയെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.


കോവിഡ് വ്യാപനം പിണറായി വിജയന് ലഭിച്ച അനുഗ്രഹമാണെന്നും, കോവിഡ് പ്രതിരോധത്തെ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ പിണറായി ഉപയോഗിച്ചുവെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ അദാനി പ്രത്യേകം ചാര്‍ട്ടേഡ് വിമാനത്തില്‍ സി.പി.എമ്മിന് കള‌ളപ്പണമെത്തിച്ചെന്നും സുധാകരന്‍ ആരോപിച്ചു.


കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം അവസാനിപ്പിക്കുന്നതാണ് തന്‍റെ ലക്ഷ്യമെന്നും, സംഘടന ദൗര്‍ബല്യം പരിഹരിച്ച്‌ സെമി കേഡര്‍ സ്വഭാവമുള‌ള പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റുമെന്നും സുധാകരന്‍ വ്യക്തമാക്കി. ഗ്രൂപ്പ് നേതാക്കളുടെ ശുപാര്‍ശകളൊന്നും ഇനി നടപ്പില്ലെന്നും, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ നിഷ്‌കരുണം നടപടിയെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K