10 June, 2021 08:22:08 PM


സംഘം ചേര്‍ന്ന് ആക്രമണം; അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കരാര്‍ ജീവനക്കാരന് പരിക്ക്



ഏറ്റുമാനൂര്‍: അതിരമ്പുഴ  ഗ്രാമപഞ്ചായത്തിന്‍റെ കീഴില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപണികള്‍ നടത്തുകയായിരുന്ന കരാർ ജീവനക്കാരന് നേരെ ആക്രമണം അഴിച്ചുവിട്ട് യുവാക്കളുടെ സംഘം. അക്രമത്തില്‍ തലയ്ക്കുള്‍പ്പെടെ സാരമായി പരിക്കേറ്റ പുന്നത്തുറ കോട്ടോത്ത് സോമന്‍റെ മകന്‍ കെ.എസ്.സുരേഷ് (49)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോട്ടമുറി കവലയിൽ വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. സുരേഷുമായുള്ള സംസാരമധ്യേ പ്രകോപിതരായ അഞ്ചംഗസംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും സുരേഷിന്‍റെ പണിയായുധം തട്ടിയെടുത്ത് തലയ്ക്കടിക്കുകയായിരുന്നുവെന്നും പറയുന്നു. യുവാക്കള്‍ കഞ്ചാവ്മാഫിയായുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.  ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.5K