05 June, 2021 10:21:08 AM


വീടുകള്‍ അണുവിമുക്തമാക്കാനെത്തിയ കെഎസ്‌യു-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്



ആലപ്പുഴ: കോവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയ കെഎസ്‌യു-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. ആലപ്പുഴ വള്ളികുന്നത്താണ് സംഭവം. സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. വള്ളികുന്നം ഒമ്ബതാം വാര്‍ഡ് മേലാത്തറ കോളനിയിലെ വീടുകള്‍ അണുവിമുക്തമാക്കാനാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയത്.


പിപിഇ കിറ്റ് ധരിച്ചെത്തിയ വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ വാര്‍ഡ് മെമ്ബറും സിപിഎം പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞുവെച്ച്‌ മര്‍ദ്ദിച്ചെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതി. എന്നാല്‍ കണ്ടയ്‌മെന്റ് സോണില്‍ അനുവാദമില്ലാതെ കയറിയതിനെക്കുറിച്ച്‌ തിരക്കയപ്പോള്‍ തന്നെയും ഒപ്പമുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകരെയും കെഎസ്‌യുക്കാരാണ് മര്‍ദ്ദിച്ചതെന്ന് വാര്‍ഡ് മെമ്ബര്‍ പി കോമളന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K