02 June, 2021 12:01:05 PM


കു​ള​ച്ച​ല്‍ മ​ണ്ട​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​ല്‍ തീ​പി​ടി​ത്തം; മേ​ല്‍​ക്കൂ​ര ക​ത്തി​ന​ശി​ച്ചു



ക​ന്യാ​കു​മാ​രി: പ്ര​സി​ദ്ധ​മാ​യ ക​ന്യാ​കു​മാ​രി മ​ണ്ട​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​ല്‍ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ക്ഷേ​ത്ര​ത്തി​ല്‍ ദീ​പാ​രാ​ധ​ന ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് നി​ഗ​മ​നം. ത​ക്ക​ല​യി​ല്‍​നി​ന്നും കു​ള​ച്ച​ലി​ല്‍ നി​ന്നും അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.


ത​ടി​യി​ല്‍ നി​ര്‍​മി​ച്ച മേ​ല്‍​ക്കൂ​ര​യി​ലേ​ക്ക് തീ ​പ​ട​രു​ക​യും മേ​ല്‍​ക്കൂ​ര ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. പ്ര​തി​ഷ്ഠ​യ്ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടി​ല്ല.
ലോ​ക്ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ ഭ​ക്ത​ര്‍ എ​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും ക്ഷേ​ത്ര​ത്തി​ലെ പ​തി​വ് പൂ​ജ​ക​ള്‍ ന​ട​ന്നി​രു​ന്നു. ശ്രീ​കോ​വി​ലി​നു​ള്ളി​ലെ വി​ള​ക്കി​ല്‍ നി​ന്നോ ക​ര്‍​പൂ​ര​ത്തി​ല്‍ നി​ന്നോ തീ​പ​ട​ര്‍​ന്ന​താ​കാം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് കു​ള​ച്ച​ല്‍ എ​എ​സ്പി വി​ശ്വ​ശാ​സ്ത്രി പ​റ​ഞ്ഞു. ത​മി​ഴ്നാ​ട് ഐ​ടി മ​ന്ത്രി മ​നോ ത​ങ്ക​രാ​ജ്, ക​ന്യാ​കു​മാ​രി ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര​വി​ന്ദ് എ​ന്നി​വ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K