31 May, 2021 03:29:06 PM


കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ; ട്വി​റ്റ​റി​നെ​തി​രെ പോ​ക്സോ കേ​സ്


ദില്ലി : ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ പ​രാ​തി​യി​ൽ ട്വി​റ്റ​റി​നെ​തി​രെ പോ​ക്സോ കേ​സെ​ടു​ത്ത് ഡ​ൽ​ഹി പോ​ലീ​സ്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ ലി​ങ്കു​ക​ൾ ട്വി​റ്റ​റി​ലു​ണ്ടെ​ന്നാ​ണ് ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ​രാ​തി.

കു​ട്ടി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​ത് വ​രെ കു​ട്ടി​ക​ൾ​ക്ക് ട്വി​റ്റ​റി​ൽ പ്ര​വേ​ശ​നം ന​ൽ​ക​രു​തെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ‌‌​ട്ടു. ഐ​ടി മ​ന്ത്രാ​ല​യം വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K