29 May, 2021 02:17:57 PM


സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ജൂ​ൺ ഒ​മ്പ​ത് വ​രെ നീ​ട്ടും: മദ്യശാലകൾ തുറക്കില്ല



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ ജൂ​ൺ ഒ​മ്പ​ത് വ​രെ നീ​ട്ടും. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേർന്ന ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ജ​ന​ജീ​വി​ത​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ത്ത വി​ധം കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.


എ​ന്നാ​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പും ഇ​ള​വു​ക​ളും ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ പ്ര​ഖ്യാ​പി​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K