26 May, 2021 01:00:02 PM


അത്യപൂർവം ഈ ജന്മദിനം: അനീഷിനും അജിതക്കും മക്കൾക്കും ജ​ന്മ​ദി​നാ​ഘോ​ഷം ഒരേ ദിവസം



കണ്ണൂർ: അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ല്‍ എ​ല്ലാ​വ​രു​ടേ​യും ജ​ന്മ​ദി​നാ​ഘോ​ഷം ഒരേ ദിവസം. മാ​താ​പി​താ​ക്ക​ളും മ​ക്ക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള നാലംഗകുടുംബത്തിൽ എല്ലാവരു​ടേ​യും ജ​ന​ന​ദി​വ​സം മെയ്‌ 25 ആയതിനാൽ അ​ത്യ​പൂ​ര്‍​വ സൗ​ഭാ​ഗ്യം അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് മാ​ത്രം സ്വ​ന്ത​മാ​യി. ചെ​റു​പു​ഴ പാ​ടി​യോ​ട്ടു​ചാ​ല്‍ പ​ട്ടു​വ​ത്തെ പു​തി​യ​ട​വ​ന്‍ വീ​ട്ടി​ല്‍ അ​നീ​ഷ്‌​കു​മാ​റി​നും മ​ണി​യ​റ വീ​ട്ടി​ല്‍ അ​ജി​ത​യ്ക്കും ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് ജ​ന്മ​ദി​ന​ത്തി​ലെ അ​പൂ​ര്‍​വ സൗ​ഭാ​ഗ്യം അ​നു​ഭ​വി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യ​ത്. മേ​യ് 25 ആ​യ ഇ​ന്ന​ലെ ആ​യി​രു​ന്നു ഇ​വ​രു​ടെ നാ​ലു​പേ​രു​ടേ​യും ജ​ന്മ​ദി​നം.


അ​നീ​ഷി​ന്‍റേ​യും ഭാ​ര്യ​അ​ജി​ത​യു​ടെ​യും ജ​ന്മ​ദി​നം ഒ​രേ ദി​വ​സ​മാ​യി​രു​ന്ന​തി​നാ​ല്‍ ദ​മ്ബ​തി​ക​ള്‍ ഒ​ന്നി​ച്ചാ​യി​രു​ന്നു ആ​ദ്യം ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. ഇ​വ​രു​ടെ ദാ​മ്ബ​ത്യ​ത്തി​ല്‍ ആ​ദ്യ​ക​ണ്മ​ണി​യാ​യി എ​ത്തി​യ ആ​രാ​ധ്യ​യു​ടെ ജ​ന്മ​ദി​ന​വും ഇ​തേ ദി​വ​സം ത​ന്നെ​യാ​യി. പി​ന്നീ​ട് മൂ​ന്നു​പേ​രു​ടേ​യും ജ​ന്മ​ദി​നാ​ഘോ​ഷം ഒ​ന്നി​ച്ചാ​യി​രു​ന്നു. 2019 മേ​യ് 25 ന് ​ത​ന്നെ​യി​രു​ന്നു അ​ജി​ത സ്റ്റാ​ഫ് നഴ്‌സാ​യി ജോ​ലി​ചെ​യ്യു​ന്ന പ​യ്യ​ന്നൂ​ര്‍ സ​ബാ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ടാ​മ​ത്തെ കു​ട്ടി​യാ​യ ആ​ഗ്‌​നെ​യു​ടെ ജ​ന​നം.


ഇ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രു​ടേ​യും ജ​ന്മ​ദി​നം ഒ​രേ ദി​വ​സ​മാ​യ​ത്. ഇ​ന്ന​ലെ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളു​മൊ​ത്ത് കേ​ക്കു​മു​റി​ച്ചാ​ണ് ഈ ​കു​ടും​ബ​ത്തി​ന്‍റെ അ​ത്യ​പൂ​ര്‍​വ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്. 1981 മേ​യ് 25നാ​യി​രു​ന്നു അ​നീ​ഷ് കു​മാ​റി​ന്‍റെ ജ​ന​നം.1987 മേ​യ് 25ന് ​അ​ജി​ത​യു​ടേ​യും. 2011 ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. 2012 മേ​യ് 25നാ​യി​രു​ന്നു മൂ​ത്ത​മ​ക​ള്‍ ആ​രാ​ധ്യ​യു​ടെ ജ​ന​നം. കു​റെ​നാ​ള്‍ വി​ദേ​ശ​ത്താ​യി​രു​ന്ന അ​നീ​ഷ്‌​കു​മാ​ര്‍ ഇ​പ്പോ​ള്‍ നാ​ട്ടി​ല്‍ കൃ​ഷി​ജോ​ലി​ക​ളും ഫാ​മു​മാ​യി ക​ഴി​യു​ക​യാ​ണ്.



Share this News Now:
  • Google+
Like(s): 5.4K