25 May, 2021 12:28:37 PM


മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു; പുതിയ അധ്യക്ഷന്‍ ഉടന്‍



തിരുവനന്തപുരം മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. കെപിസിസി ഉപാധ്യക്ഷനായ കെ.സുധാകരനാണ് സാധ്യത കൂടുതല്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K