23 May, 2021 03:36:08 PM


മാധ്യമം ന്യൂസ്‌ എഡിറ്റർ കെ. പി റെജിയുടെ ഭാര്യ ആശ ശിവരാമൻ അന്തരിച്ചു



തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്‍റും 'മാധ്യമം' തിരുവനന്തപുരം യൂനിറ്റ്​ ന്യൂസ്​ എഡിറ്ററുമായ കോട്ടയം കടുത്തുരുത്തി വാലാച്ചിറ കണ്ണംപുഞ്ചയില്‍ കെ.പി. ​റെജിയുടെ ഭാര്യ ആശ ശിവരാമൻ (41) അന്തരിച്ചു. കോവിഡ് ബാധിച്ചു അടൂരിലെ ആശുപത്രിയില്‍ ചികിത്സയിൽ ആയിരുന്നു. റാന്നി മക്കപ്പുഴ അപ്സരയിൽ റിട്ട. എ.ഇ.ഒ സി.കെ. ശിവരാമന്‍റെയും റിട്ട. അധ്യാപിക പി. ശ്രീദേവിയുടെയും മകളാണ്.


പെരിന്തൽമണ്ണ അൽ ഷിഫ, കോഴിക്കോട് ജെ.ഡി.ടി, കൊട്ടാരക്കര വിജയ, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിങ് കോളേജുകളിലും കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിലും അസോസിയേറ്റ് പ്രഫസർ ആയിരുന്നു. മഹാത്മഗാന്ധി സർവകലാശാലയിൽനിന്ന് റീഹാബിലിറ്റേഷൻ നഴ്സിങിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്​. കഴക്കൂട്ടം സൈനിക് സ്കൂൾ വിദ്യാർഥി ദേവനന്ദൻ മകനാണ്. സഹോദരങ്ങൾ: ഹരികൃഷ്ണൻ (കൊണ്ടിനെന്‍റൽ ബംഗളൂരു), അഭ (ഒറക്കിൾ, ബംഗളൂരു).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K