21 May, 2021 10:01:17 AM


ഒ​രു ലി​റ്റ​ർ ചാ​രാ​യം 3000 രൂ​പ; സ്വ​കാ​ര്യവ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ആ​ധു​നി​ക ​വാ​റ്റ് കേന്ദ്രം



കൊല്ലം: വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ  ചാ​രാ​യം​വാ​റ്റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ വാ​റ്റ് കേ​ന്ദ്ര​ത്തി​ൽ എ​ക്സൈ​സ് സം​ഘം നടത്തിയ റെ​യ്ഡില്‍ 35 ലി​റ്റ​ർ ചാ​രാ​യ​വും 750 ലി​റ്റ​ർ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു. ചാത്തന്നൂര്‍ ക​ല്ലും താ​ഴം – കു​റ്റി​ച്ചി​റ റോ​ഡി​ൽ ആ​ൾ താ​മ​സ​മി​ല്ലാ​തെ കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ ആ​ധു​നി​ക രീ​തി​യി​ൽ ഒ​രു​ക്കി​യ​വാ​റ്റ് കേ​ന്ദ്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.


ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ പി​റ​ക് വ​ശം കാ​ട്പി​ടി​ച്ചു കി​ട​ക്കു​ന്ന ഭാ​ഗ​ത്ത് വ​ച്ച് പ​ക​ൽ സ​മ​യ​ത്ത് ഗ്യാ​സ് അ​ടു​പ്പ് ഉ​പ​യോ​ഗി​ച്ചു വ​ൻ​തോ​തി​ൽ നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് ചാ​രാ​യം വാ​റ്റി വ​ൻ തോ​തി​ൽ വി​ൽ​പ്പ​ന ന​ട​ത്തി കൊ​ണ്ടി​രു​ന്ന​ത്. എ​ക്സൈ​സ് ഉദ്യോഗസ്ഥർ ​എ​ത്തു​ന്ന​ത് ക​ണ്ട വാ​റ്റു​കാ​ർ ഓ​ടി ര​ക്ഷ​പെ​ട്ട​തി​നാ​ൽ അ​വ​രെ​പി​ടി​കൂ​ടു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​രു​മ്പ്ഡ്ര​മ്മി​ൽ പ്ര​ത്യേ​ക​രീ​തി​യി​ൽ വാ​ൽ​വ് ഘ​ടി​പ്പി​ച്ചു അ​തി​ൽ കൂ​ടി കോ​ട ഡ്ര​മ്മി​നു​ള്ളി​ലേ​ക്ക് ഒ​ഴി​ച്ചു ഗ്യാ​സ് അ​ടു​പ്പ് ഉ​പ​യോ​ഗി​ച്ചു ചൂ​ടാ​ക്കി കോ​പ്പ​ർ കോ​യി​ലു വ​ഴി ക​ട​ത്തി​വി​ട്ടാ​ണ് ചാ​രാ​യം വാ​റ്റി കൊ​ണ്ടി​രു​ന്ന​ത്.


500 ലി​റ്റ​റി​ന്‍റെ സി​ന്ത​റ്റി​ക്ടാ​ങ്ക് 200 ലി​റ്റ​റി​ന്‍റെ ബാ​ര​ൽ എ​ന്നി​വ​യി​ൽ​നി​റ​യെ കോ​ട ക​ല​ക്കി ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. 100 ലി​റ്റ​റി​ന്‍റെ ഇ​രു​മ്പ് ഡ്ര​മ്മി​ൽ 50 ലി​റ്റ​ർ കോ​ട​യും 35ലി​റ്റ​ർ ചാ​രാ​യ​വും​സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ടു​ത്തു. ചാ​രാ​യം വാ​റ്റി​യ​വ​രെ കു​റി​ച്ചു വ്യക്തമാ​യ സൂ​ച​ന ല​ഭി​ച്ചു. ഒ​രു ലി​റ്റ​ർ ചാ​രാ​യം 3000 രൂ​പാ നി​ര​ക്കി​ലാ​ണ് വി​ല്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന​ത് . ചാ​രാ​യം വാ​ങ്ങാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചു.


കൊ​ല്ലം എ​ക്സൈ​സ് സ്പേ​ഷ്യ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​നൗ​ഷാ​ദിന്‍റെ നേതൃത്വത്തില്‍ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റ്റി.​രാ​ജീ​വ് പ്രീ​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ്‌​ലാ​ൽ, നി​ർ​മ​ല​ൻ ത​മ്പി ,ബി​നു​ലാ​ൽ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​നാ​ഥ് വി​ഷ്ണു, നി​തി​ൻ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് റെ​യ്ഡ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K