17 May, 2021 01:36:45 PM


ടോപ്‌ലെസ് തരംഗം മലയാള താരങ്ങൾക്കിടയിലേക്കും വ്യാപിക്കുന്നു ?

കൊച്ചി: ബോളിവുഡിലും ടോളിവുഡിലും സാൻഡൽവുഡിലും ഒക്കെയാണ് ടോപ്‌ലെസ് തരംഗം എന്ന മലയാളി പ്രേക്ഷകരുടെ ധാരണ തെറ്റിച്ചുകൊണ്ട് കേരളീയരുടെ ഒരു പ്രിയതാരം രംഗത്ത്. നാടൻ വേഷങ്ങൾ ചെയ്ത് പ്രേക്ഷകരെ കയ്യിലെടുത്ത യുവനടി ശ്രിന്ദയാണ് ഇപ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ച് ഇത്തരമൊരു മേക്കോവറുമായെത്തിയത്. താരം കുറച്ചുനാളുകളായി ഗ്ലാമർ ചിത്രങ്ങളുമായി സോഷ്യൽ മീഡിയയിൽ വരുന്നുണ്ടെങ്കിലും, ആദ്യമായാണ് ടോപ്‌ലെസ് ആയി പ്രത്യക്ഷപ്പെടുന്നത്.


ടോപ്‌ലെസ്സായി സാരി ചുറ്റി, തലമുടിയിൽ റോസ് നിറത്തിലെ റോസാപ്പൂവ് ചൂടിയ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുഹൃത്തുക്കൾ പലരും ചിത്രം കയ്യടിച്ചു പാസാക്കി. അതോടൊപ്പം വിമര്‍ശനവും ഉയരുന്നുണ്ട്. 1983യിലെ സുശീല, ആടിലെ 'തേപ്പുകാരി' മേരി തുടങ്ങിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രിന്ദ. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ താരത്തിന്‍റെ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന സിനിമയിലും ശ്രിന്ദയുടെ റോൾ ശ്രദ്ധ നേടിയിരുന്നു.


മലയാള സിനിമയിലെ നായിക എന്ന് വിളിക്കാനാവില്ലെങ്കിലും മലയാളിയായ വിദ്യ ബാലൻ ടോപ്‌ലെസ് ട്രെൻഡ് പണ്ടേ പരീക്ഷിച്ചിട്ടുണ്ട്. 'ഡേർട്ടി പിക്ച്ചർ' എന്ന സിനിമയിലും വിദ്യ ടോപ്‌ലെസ് ആയി എത്തിയിരുന്നു. നമ്മുടെ നായികമാരും ടോപ്‌ലെസ് തരംഗം പിന്തുടർന്ന് തുടങ്ങി എന്നുള്ളതിന്‍റെ ഉദാഹരണമാണ് ഇപ്പോള്‍ വൈറലാവുന്ന നടി  ശ്രിന്ദയുടെ ചിത്രങ്ങള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K