17 May, 2021 01:21:21 AM


റോഷി അഗസ്റ്റിൻ കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്: ജയരാജ്‌ ഡെപ്യൂട്ടി ലീഡർ



തിരുവനന്തപുരം: റോഷി അഗസ്റ്റിനെ കേരള കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേര്‍നന യോഗത്തിലാണ് തീരുമാനം.


ഡെപ്യൂട്ടി ലീഡറായി എന്‍ ജയരാജിനെയും, പാര്‍ട്ടി വിപ്പായി അഡ്വ. ജോബ് മൈക്കിളിനെയും, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി അഡ്വ പ്രമോദ് നാരായണനെയും, ട്രഷററായി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെയും തെരഞ്ഞെടുത്തു. തോമസ് ചാഴികാടന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K