15 May, 2021 09:09:03 AM


അതിജീവനത്തിന്റെ ദിനങ്ങൾക്ക് വിരാമം: ക്യാൻസറിനോട് പൊരുതിയ നന്ദു മഹാദേവ അന്തരിച്ചു



കോഴിക്കോട്: ക്യാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. കോഴിക്കോട് എംവിആർ ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശരീരത്തിന്റെ ഓരോ അവയവങ്ങളും ക്യാൻസർ പിടിമുറുക്കിയ നന്ദു അതിജീവനത്തിന്റെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമായിരുന്നു. 'അതിജീവനം' കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K