14 May, 2021 02:01:02 PM


ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ കൊവിഡ് ബാധിച്ച് അന്തരിച്ചു



ചിറയിൻകീഴ്: ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ  എം.ഓ.ഷിബു (ഷിബു മോഹൻ - 46) കൊവിഡ് ബാധിച്ച് മരിച്ചു.  ഇന്ന് പുലർച്ചെ 12.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടിയാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു, ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്‌സ് ), രണ്ട് ആൺമക്കൾ (വിദ്യാർത്ഥികൾ )



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K