13 May, 2021 12:09:36 AM


കോവിഡ്‌ ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം കഴിഞ്ഞ് മടങ്ങിയ യുവാവ് കുഴഞ്ഞുവീണു മരിച്ചു



കൊല്ലം: പുനലൂരിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്‌കാര ചടങ്ങിന് സഹായം നൽകി വീട്ടിൽ മടങ്ങിയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം ഇളമ്പൽ സ്വദേശി അനിൽ ഭാസ്‌ക‌ർ (40) ആണ് മരിച്ചത്. 
കോവിഡ് ബാധിച്ച് മരണപ്പെട്ട ഇളമ്പൽ മരങ്ങാട് സ്വദേശിയുടെ സംസ്‌കാരത്തിന് നേതൃത്വം കൊടുത്തതിനു ശേഷം വീട്ടിലെത്തിയപ്പോഴാണ് അനിൽ  കുഴഞ്ഞു വീണത്.


ഡിവൈഎഫ്ഐ ഇളമ്പൽ മേഖലാ വൈസ് പ്രസിഡണ്ട് കൂടിയാണ് അനിൽ. ദിവസങ്ങളായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയായിരുന്നു അനിൽ. ഭാര്യ : മോനിഷ, മകൻ : അമൽ (7 വയസ്). അച്ഛൻ: ഭാർഗ്ഗവൻ, അമ്മ: ചെല്ലമ്മ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K