09 May, 2021 05:44:34 PM


ലോക്ക്ഡൗൺ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം



ഹരിപ്പാട് : ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ക്രിക്കറ്റ് കളിച്ച സംഘത്തിന് ശിക്ഷ ഒരു ദിവസത്തെ സാമൂഹ്യസേവനം. മഹാദേവികാട് പുളിക്കീഴ് വടക്കുവശത്ത് ക്രിക്കറ്റ് കളിച്ച ഏഴോളം പേരെയാണ് തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്.


ഇവര്‍ക്ക് ഒരു ദിവസത്തെ സാമൂഹ്യസേവനമാണ് പൊലീസ് നല്‍കിയ ശിക്ഷ. സ്​റ്റേഷനുസമീപം നടത്തുന്ന പൊലീസ് പരിശോധനയില്‍ പങ്കെടുത്ത്​ മാസ്ക് ഉപയോഗിക്കുന്നതിന്‍റെയും സാമൂഹിക അകലം പാലിക്കുന്നതിന്‍റെയും ആവശ്യകതകള്‍ പറഞ്ഞ് ആളുകളെ ബോധവല്‍ക്കരിക്കുകയാണ്​ ഇവരുടെ ദൗത്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K