07 May, 2021 04:10:31 PM


കോട്ടയത്ത്‌ നാളെ വാക്സിനേഷന്‍ മൂന്നു കേന്ദ്രങ്ങളില്‍: രജിസ്ട്രേഷൻ ഇന്ന് 5ന്


കോട്ടയം: ജില്ലയില്‍ നാളെ (മെയ് 8) മൂന്നു കേന്ദ്രങ്ങളില്‍ മാത്രമാണ് കോവിഡ് വാക്സിനേഷന്‍ നടക്കുക. പാലാ, ചങ്ങനാശേരി ജനറല്‍ ആശുപത്രികളും കോട്ടയം എം.ഡി. സെമിനാരി സ്കൂളുമാണ് കേന്ദ്രങ്ങള്‍. മൂന്നിടത്തും 300 ഡോസ് കോവാക്സിനാണ് നല്‍കുക. ഇതില്‍ 70 ശതമാനം ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്കും 30 ശതമാനം രണ്ടാം ഡോസുകാര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.


ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ www.cowin.gov.in എന്ന പോര്‍ട്ടല്‍ മുഖേന ബുക്ക് ചെയ്യണം. രണ്ടാം ഡോസുകാര്‍ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം. നാളെ കോവിഷീല്‍ഡ് വാക്സിനേഷന്‍ ഇല്ല. ഇന്ന് (മെയ് 7) വൈകുന്നേരം അഞ്ചു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും  ബുക്കിംഗും നടത്താം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K