06 May, 2021 03:53:01 PM


കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു: വാതകം ചോര്‍ന്നു; ആളുകളെ ഒഴിപ്പിച്ചു



കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ടാങ്കര്‍ ലോറിയില്‍ നിന്ന് വാതകം ചോര്‍ന്നു. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള ശ്രമം അഗ്‌നിശമന സേന ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് നിറയെ ലോഡുമായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാതകചോര്‍ച്ച സംഭവിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു.


ബൈപ്പാസ് വഴി വരുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തി. മുന്‍പ് സമാനമായ നിലയില്‍ ഇതേ സ്ഥലത്ത് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കൂടുതല്‍ യൂണിറ്റുകളെ സ്ഥലത്തെത്തും. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K