04 May, 2021 11:50:47 AM


'മോഡി' കളിക്കാന്‍ കോമാളിത്തരം കാട്ടുകയായിരുന്നു സുരേന്ദ്രന്‍ - ആര്‍സ്എസ് നേതാവ്



തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ്. 'മോഡി' കളിക്കാന്‍ ഒന്നിലധികം സീറ്റില്‍ മല്‍സരിക്കുകയും കൊച്ചു കേരളത്തില്‍ ഹെലികോപ്റ്ററില്‍ പറന്നു നടന്ന് കോമാളിത്തരം കാട്ടുകയുമായിരുന്നു കെ സുരേന്ദ്രനെന്നാണ് ആര്‍എസ്എസ് നേതാവ് ഇ എന്‍ നന്ദകുമാറിന്‍റെ പ്രതികരണം.


ഓരോ തെരഞ്ഞെടുപ്പിലും പുതിയ മണ്ഡലങ്ങള്‍ തേടുന്ന ആര്‍ത്തിപിടിച്ച ഭാഗ്യാന്വേഷികള്‍. ഇവര്‍ തോല്‍വി അര്‍ഹിക്കുന്നുവെന്നും സംഘപരിവാര്‍ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍റെ ചുമതലയുള്ള നന്ദകുമാര്‍  ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മുതിര്‍ന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ സഹോദരന്‍ കൂടിയാണ് നന്ദകുമാര്‍.ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പദ്മനാഭനും സുരേന്ദ്രനെതിരെ രംഗത്ത് വന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K