29 April, 2021 04:01:42 PM


കോട്ടയത്ത് 60 തദ്ദേശസ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനുമേല്‍



കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് വൈറസ് വ്യാപനം തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ എം അഞ്ജന. 77 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 60 ലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 %ൽ കൂടുതലാണ്. 57 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലുമാണ് ടി പി ആർ 20 % ൽ മുകളിൽ നിൽക്കുന്നത്. ഇതിൽ 2 തദ്ദേശഭരണ പ്രദേശങ്ങളിൽ ടിപിആർ 50% ന് മുകളിലാണ്.


5 തദ്ദേശഭരണ പ്രദേശങ്ങളിൽ ടിപിആർ ശതമാനം 40നും 50 നും ഇടയിലും, 16 ഇടത്ത് 30 നും 40നും ഇടയിലുമാണ്. 37 ഇടത്ത് 20% നും 30% നും ഇടയിൽ ആണ് ടിപിആർ നിരക്ക് ഉള്ളത്. ശേഷിച്ച 17 തദ്ദേശഭരണ പ്രദേശങ്ങളിൽ റേറ്റ് 13% ന് മുകളിലാണ്. ഈ പ്രദേശങ്ങളിലെ റേറ്റ് വീണ്ടും ഉയരാതെയും, മറ്റ് പ്രദേശങ്ങളിലെ റേറ്റ് താഴേക്ക് കൊണ്ടു വരാനാണ് അധികൃതർ ശ്രമിക്കുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാതെയും, വീടുകളിൽ കൃത്യമായി ക്വാറൻ്റയിൻ പാലിച്ചും ജനങ്ങൾ ജാഗ്രതാ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകണമെന്ന് കളക്ടർ പറഞ്ഞു.


ജില്ലയിലെ 2 കോവിഡ് ആശുപത്രികളിലേയും, സിഎഫ്എൽറ്റിസികളുടെയും സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ഓക്സിജൻ്റെ ലഭ്യത വർദ്ധിപ്പിക്കാൻ ഇപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന സിലണ്ടറുകൾ കൂടി ചികിത്സാ രംഗത്ത് ഉപയോഗപ്പെടുത്തും. വാക്സിൻ കേന്ദ്രങ്ങളിൽ  സൗകര്യങ്ങൾ വർദ്ധിപ്പിച്ച ശേഷം   മാത്രമാവും   ജില്ലയിൽ  സ്പോട്ട് രജിസ്ട്രേഷൻ വഴി രണ്ടാം ഡോസ് വാക്സിനേഷൻ നൽകുമെന്നും കളക്ടർ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K