15 April, 2021 02:18:14 PM


ഏഷ്യാനെറ്റ് സിപിഎമ്മിനെതിരെ വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ സ്ഥാപനം - എം.വി ജയരാജന്‍



കണ്ണൂര്‍ : വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ മാധ്യമ സ്ഥാപനമാണ് ഏഷ്യാനെറ്റ് ന്യൂസെന്ന് സിപിഐ‌എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍. ഏഷ്യാനെറ്റിനെറ്റ് ഓഫീസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ സത്യാഗ്രഹത്തിലായിരുന്നു ജയരാജന്‍റെ പരാമര്‍ശം. മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന വാര്‍ത്ത കൊടുത്തതിനെതിരെയായിരുന്നു പ്രതിഷേധം.


വാര്‍ത്ത വ്യാജമാണെന്ന് പിന്നീട് ചാനല്‍ വ്യക്തമാക്കിയെങ്കിലും അതിനു മുന്‍പ് അത് എത്തേണ്ടിടത്ത് എത്തിയെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. കാലങ്ങളായി സിപിഎമ്മിനെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മ്മിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്യുന്നത്. ബിജെപി എം.പിയുടെ ഉടമസ്ഥതയിലുള്ള ചാനലായതുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.



Share this News Now:
  • Google+
Like(s): 3.7K