10 April, 2021 12:49:54 PM


സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസ് നേതാവുമായ കെ എം ചുമ്മാര്‍ അന്തരിച്ചു



പാലാ: സ്വാതന്ത്ര്യ സമര സേനാനിയും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്  കെ എം ചുമ്മാര്‍ (89) അന്തരിച്ചു. ശനിയാഴ്ച രാവിലെ 7.30ന്  പ്രവിത്താനം കാവുകാട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. പെരിങ്ങുളം സെന്റ് ആഗസ്റ്റ്യൻസ് എച്ച്എസ്എസ് ഹെഡ് മാസ്റ്റർ ആയി വിരമിച്ച ചുമ്മാർ  ചരിത്ര പണ്ഡിതൻ, സ്വാതന്ത്ര്യ സമര ചരിത്ര ഗ്രന്ഥകർത്താവ്. പ്രഭാക്ഷകൻ, ലേഖകൻ, വിമർശകൻ എന്നീ നിലകളിൽ പ്രവീണ്യം തെളിയിച്ച നേതാവായിരുന്നു.


65 വർഷമായി കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയ തലമുറകള്‍ക്ക് അറിവ് പകർന്ന  നേതാവാണ്. എ കെ ആന്റണി, വയലാര്‍ രവി എന്നിവര്‍ക്കൊപ്പം കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് സംഘടനാ രംഗത്ത്  നിര്‍ണായക പങ്ക് വഹിച്ചു. സംസ്കാരം  ഞായറാഴ്ച പകൽ രണ്ടിന്  വേഴങ്ങാനം  സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K