07 April, 2021 07:18:45 PM


ഏറ്റുമാനൂരിൽ കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. എം സി റോഡിൽ വിമല ആശുപത്രിക്ക് സമീപം ഓമനമുക്ക് വളവിൽ ബുധനാഴ്ച്ച വൈകിട്ട് 6.30 മണിയോടെ ആയിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് വന്ന ലോറിയിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.


പരിക്കേറ്റ കായംകുളം സ്വദേശികളായ ഫൈസൽ (28), ഹാഷിം (33), ശിഹാബ് (27), ആർപ്പൂക്കര വില്ലൂന്നി സ്വദേശികളായ നാദിർഷാ (22), സൂര്യദത്തൻ (20) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു ഈ റൂട്ടിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K