05 April, 2021 12:48:15 PM


കിരൺ ഗണപതി ഓർമ്മയായി: ചരിഞ്ഞത് അരൂരിൽ ഉത്സവത്തിനിടെ



കോട്ടയം: ഗജരാജൻ കിരൺ ഗണപതി (53) ഓർമ്മയായി. ആലപ്പുഴ അരൂർ പാവുംപായിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിയിടെ ഇന്നലെ രാത്രി 11.30 കഴിഞ്ഞാണ് അന്ത്യം. കോട്ടയം നാഗമ്പടം പുത്തൻ പുരക്കൽ എം മധുവിന്റെ (കിരൺ മധു) ഉടമസ്ഥയിലുള്ള ആനകളിൽ കേരളത്തിലാകെ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്ത് പേരെടുത്ത ഗജവീരനാണ് ഗണപതി.


10 മണിയോടെ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് കഴിഞ്ഞ് പാപ്പാന്‍മാര്‍ ഉറക്കികെടത്തിയതാണ് ഗണപതിയെ. 11.30 മണിയോടെ പെട്ടെന്ന് വിറയല്‍ അനുഭവപ്പെടുകയും ആന ചെരിയുകയും ചെയ്തുവത്രേ. സംസ്കാരം കോട്ടയം കടയനിക്കാടുള്ള വളപ്പില്‍ നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K