31 March, 2021 06:42:09 PM


കോവിഡ് മുന്നണി പോരാളികള്‍ക്ക് രണ്ടാംഡോസ് വാക്‌സിന്‍; മൂന്നിന് അവസാന അവസരം




പാലക്കാട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കോവിഡ് മുന്നണി പോരാളികള്‍ക്ക് വേണ്ടിയുള്ള രണ്ടാം ഡോസ് കോവിഡ് വാക്‌സിനേഷന്‍ ഏപ്രില്‍ മൂന്നിന് പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. രണ്ടാം ഡോസ് വാക്‌സിന്‍റെ  അവസാന അവസരമായതിനാല്‍ രണ്ടാം ഡോസ്  എടുക്കാത്ത പോളിംഗ്  ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളവര്‍  ഉള്‍പ്പെടെയുള്ള എല്ലാ മുന്നണി പോരാളികളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്‌സിന്‍  സ്വീകരിക്കാനെത്തുന്നവര്‍ ഒന്നാം ഡോസ് സ്വീകരിച്ചപ്പോള്‍ ലഭിച്ച ഫാക്ട് ഷീറ്റ്,  തിരിച്ചറിയല്‍ രേഖ എന്നിവ ഹാജരാക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K