30 March, 2021 12:44:17 PM


ഹിന്ദുഐക്യവേദി പാലക്കാട് ജില്ലാ രക്ഷാധികാരി‌ 
സിപിഎമ്മിനൊപ്പം



പാലക്കാട്: ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി ജി രാമചന്ദ്രൻ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ജനക്ഷേമ പ്രവർത്തനങ്ങളാണ് പിണറായി വിജയൻ സർക്കാർ അഞ്ചുവർഷം കാഴ്ചവച്ചതെന്നും എൽഡിഎഫിന്‍റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും ജി രാമചന്ദ്രൻ പറഞ്ഞു. പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിക്ക് പിരായിരിയിൽ നൽകിയ സ്വീകരണത്തിൽ സ്ഥാനാർഥി സി പി പ്രമോദ് ജി രാമചന്ദ്രനെ ഷാളണിയിച്ച് സ്വീകരിച്ചു.  


‌പത്തുകുടി സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ്കൂടിയായ ജി രാമചന്ദ്രൻ  സൊസൈറ്റിയുടെ പിന്തുണയും എൽഡിഎഫിന് പ്രഖ്യാപിച്ചു. 2006ലെ തെരഞ്ഞെടുപ്പിൽ കൊല്ലങ്കോട് മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 1995ൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച്‌ ജില്ലാ പഞ്ചായത്തംഗമായി. 1991ൽ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ് ആലത്തൂരിൽ മത്സരിച്ചപ്പോൾ  തെരഞ്ഞെടുപ്പിന് ചുക്കാൻപിടിച്ചത് ജി രാമചന്ദ്രനാണ്. കോൺഗ്രസിലെ പ്രശ്നങ്ങളെത്തുടർന്നാണ് അതിൽനിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നത്. തന്നെയും സമുദായത്തെയും ബിജെപി ഉപയോഗിക്കുകയായിരുന്നുവെന്ന് രാമചന്ദ്രൻ പറഞ്ഞു.



Share this News Now:
  • Google+
Like(s): 2.6K