28 March, 2021 11:04:04 AM


സി​ഗ്ന​ൽ കേ​ബി​ൾ മു​റി​ച്ച റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ



കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ സി​ഗ്ന​ല്‍ കേ​ബി​ള്‍ മു​റി​ച്ച ജീ​വ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. ഫ​റോ​ക്ക് സ്‌​റ്റേ​ഷ​നി​ലെ സി​ഗ്ന​ല്‍ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ ക​ക്കോ​ടി സ്വ​ദേ​ശി പ്ര​വീ​ണ്‍ രാ​ജ്, സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി സ്വ​ദേ​ശി ജി​നേ​ഷ് എ​ന്നി​വ​രെ​യാ​ണ് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മേ​ലു​ദ്യോ​ഗ​സ്ഥ​നോ​ടു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ ഫ​റോ​ക്കി​നും വെ​ള്ള​യി​ലി​നു​മി​ട​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ അ​ഞ്ചി​ട​ത്തെ സി​ഗ്ന​ല്‍ ബോ​ക്‌​സി​ലെ വ​യ​റു​ക​ളാ​ണ് ഇ​വ​ര്‍ മു​റി​ച്ച​ത്.

സി​ഗ്ന​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളും പി​ടി​ച്ചി​ടേ​ണ്ടി വ​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ​യാ​ണ് പ്ര​തി​ക​ളെ​ന്ന് മ​ന​സി​ലാ​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ റെ​യി​ല്‍​വേ മ​ജി​സ്‌​ട്രേ​റ്റ് റി​മാ​ന്‍​ഡ് ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K