25 March, 2021 06:47:40 PM


അഖിലേന്ത്യാ മത്സരങ്ങളിൽ നുവാൽസിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ മികച്ച നേട്ടം



കൊച്ചി: മാർച്ച് മാസത്തിൽ നടന്ന വിവിധ അഖിലേന്ത്യാ മത്സരങ്ങളിൽ നുവാൽസിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റുട്ട്  യൂണിവേഴ്സിറ്റി നടത്തിയ  ജസ്റ്റിസ് ആർ കെ ടാൻഖാ  ഇന്റർനാഷണൽ ആർബിട്രേഷൻ മുട്ട് മത്സരത്തിൽ  നുവാൽസിലെ അനീറ്റ എലിസബത്ത്‌ , ആഞ്ജലീന  ജോയ്, കാവ്യ ജിതേന്ദ്രൻ, റുബയ്യ തസ്‌നീം എന്നീ വിദ്യാർത്ഥികൾ  അടങ്ങിയ ടീം  ബെസ്‌റ്  മെമ്മോറിയൽ അവാർഡ് കരസ്ഥമാക്കി. കേരള ലോ അക്കാദമി വിവിധ നിയമ വിദ്യാർത്ഥികൾക്കായി നടത്തിയ അഖിലേന്ത്യാ സംവാദ മത്സരത്തിൽ നീതിക മനോജ് , മീനാക്ഷി എന്നിവർ അടങ്ങിയ ടീം ഏറ്റവും മികച്ച ടീമായി പ്രഖ്യാപിക്കപ്പെട്ടു. നുവാൽസ് നടപ്പിലാക്കുന്ന നൈപുണ്യാധിഷ്ഠിത പഠന രീതിയുടെ ഭാഗമായ പരിശീലനങ്ങൾ മികച്ച നേട്ടം നേടുന്നതിന് കാരണമായെന്ന് വൈസ് ചാൻസലർ ഡോ കെ സി സണ്ണി അഭിപ്രായപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K