24 March, 2021 08:00:18 PM


ശബരിമലയിൽ മഹാനിവേദ്യത്തിന് അമ്പലപ്പുഴ സംഘത്തിലെ 25 പേർക്ക് അനുമതി



അമ്പലപ്പുഴ: ശബരിമലയിൽ പൈങ്കുനി ഉത്രം ദർശനത്തിനും മഹാനിവേദ്യം നടത്തുന്നതിനും അമ്പലപ്പുഴ അയ്യപ്പ സംഘത്തിലെ 25 പേർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകി. മകര വിളക്ക് ദിവസവും ഉത്രത്തിനുമാണ് അമ്പലപ്പുഴ സംഘത്തിന്‍റെ മഹാനിവേദ്യം സന്നിധാനത്ത് നടക്കുക. 


വെള്ളിയാഴ്‌ച രാത്രി അമ്പലപ്പുഴ ക്ഷേത്രത്തിൽ കെട്ടു നിറച്ചാണ് തീർഥാടനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 10 നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് യാത്രാനുമതി. സമൂഹപ്പെരിയോന് പ്രായപരിധി ബാധകമല്ല. സംഘത്തിലുള്ളവർ 48 മണിക്കൂറിനുള്ളിലെ ആർടിപിസിആർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K