23 March, 2021 05:13:23 PM


'കോണ്‍ഗ്രസിന്‍റെ പ്രസക്തി നഷ്‌ടപ്പെട്ടു'; കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിടുന്നു



കോഴിക്കോട്: കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബു കോണ്‍ഗ്രസ് വിടുന്നു. കോണ്‍ഗ്രസിന്‍റെ പ്രസക്തി നഷ്‌ടപ്പെട്ടുവെന്നും പാര്‍ട്ടിയെ ദേശീയതലത്തില്‍ നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്നും സുരേഷ് ബാബു പറഞ്ഞു. പി സി ചാക്കോ ഇന്നലെ വന്ന് തന്നെ കണ്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യം. എല്‍ ഡി എഫ് നേതാക്കള്‍ വിളിച്ചാല്‍ ഇക്കാര്യം അറിയിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.


സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും തന്നെ വന്ന് കണ്ടിരുന്നു. എന്‍ സി പിയില്‍ വരണമെന്ന് ചാക്കോ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വവുമായി മാനസികമായി അകന്നു. പാര്‍ട്ടി വിട്ടാല്‍ എന്തു ചെയ്യണമെന്ന കാര്യം പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സുരേഷ് ബാബു കൂടി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത് നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K