20 March, 2021 11:11:39 PM


ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം; യുവാവിനെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി

റായ്പുര്‍: ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം നടത്തിയയാളെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി. ഛത്തീസ്ഗഢിലെ ദാംതാരി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീല പരാമര്‍ശം നടത്തിയയാളെ പെണ്‍കുട്ടി പിടിച്ചുവെക്കുകയും പൊതിരെ തല്ലുകയുമായിരുന്നു.


ദാംതാരി ജില്ലയില്‍ ഒരു മേളയ്ക്കിടെയായിരുന്നു സംഭവം. മേള നടക്കുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും സംഭവത്തില്‍ ഇടപെട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് ദാംതാരി എസ്.പി. രാജ്ഭാനു പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K