20 March, 2021 12:35:17 AM


ജയലക്ഷ്മിക്ക് പിന്തുണയുമായി ബിജെപി സ്ഥാനാര്‍ത്ഥിത്വം നിരസിച്ച മണികണ്ഠന്‍


uploads/news/2021/03/471228/pk. and manikandan.jpg


മാനന്തവാടി : യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ പി കെ ജയലക്ഷ്മിയെ പിന്തുണച്ച് ബിജെപി സ്ഥാനാര്‍ത്ഥിത്വം നിരസിച്ച സി മണികണ്ഠന്‍. മാനന്തവാടിയില്‍ ജയലക്ഷ്മി ജയിക്കേണ്ടത് കാലഘട്ടത്തിന്റെയും നാടിന്റെയും ആവശ്യമാണെന്ന് മണികണ്ഠന്‍ പറഞ്ഞു. ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എംബിഎ പഠനം പൂര്‍ത്തിയാക്കിയിട്ടും ഫീസ് തീര്‍ക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ ജയലക്ഷ്മി മുന്‍കൈ എടുത്ത് രണ്ട് ലക്ഷത്തോളം രൂപ അടച്ചതെന്നും, അങ്ങനെയാണ് എംബിഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയത് താനറിഞ്ഞില്ലന്നും, സ്‌നേഹത്തോടെ അത് നിരസിക്കുന്നുവെന്നും പറഞ്ഞ് മണികണ്ഠന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്നിരുന്നു.


നിയോജക മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉള്ളതിനാല്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും, കുപ്രചാരണങ്ങള്‍ക്ക് മാനന്തവാടിയിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും ജയലക്ഷ്മി പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K