19 March, 2021 09:12:27 PM


കോട്ടയം ജില്ലയില്‍ 83 സ്ഥാനാര്‍ഥികള്‍; കൂടുതല്‍ പേര്‍ പാലായില്‍



കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം  ജില്ലയില്‍ മത്സര രംഗത്തുള്ളത് 83 പേര്‍. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്.  ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ്- അഞ്ച് പേര്‍.


പത്രികകളുടെ സൂക്ഷ്മ പരിശോധന അതത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന്(മാര്‍ച്ച് 20) നടക്കും. നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്. വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരു വിവരം ചുവടെ.


ഏറ്റുമാനൂര്‍ (10)


ജിജിത്ത് -ബി.എസ്.പി
വി.എന്‍ വാസവന്‍-സി.പി.ഐ(എം)
ഇ.എസ്. ബിജു-സി.പി.ഐ(എം)
എ. ജി അജയകുമാര്‍-എസ്.യു.സി.ഐ
ഹരികുമാര്‍- ബി.ജെ.പി
രാജ്‌മോഹന്‍- സ്വതന്ത്രന്‍
ശ്രീനിവാസന്‍ - ബി.ഡി.ജെ.എസ്
പ്രിന്‍സ് ലൂക്കോസ് - കേരള കോണ്‍ഗ്രസ്
ലതികാ സുഭാഷ്- സ്വതന്ത്ര
ചാര്‍ളി തോമസ്- ഐ.സി.എസ്.പി


കടുത്തുരുത്തി (9)


വിനോദ് കെ. ജോസ്-സ്വതന്ത്രന്‍
ലിജിന്‍ ലാല്‍ ജി-ബി.ജെ.പി
സ്റ്റീഫന്‍ ജോര്‍ജ്-കേരള കോണ്‍ഗ്രസ്(എം)
ജെയ്മോന്‍ തങ്കച്ചന്‍-സമാജ് വാദി ജന്‍ പരിഷത്ത്
അഞ്ജു മാത്യു-ബി.എസ്.ബി
മാത്യു മാണി- കേരള കോണ്‍ഗ്രസ്(എം)
മോന്‍സ് ജോസഫ് - സ്വതന്ത്രന്‍
വിനോദ്- സ്വതന്ത്രന്‍
മോന്‍സ് മാത്യു- സ്വതന്ത്രന്‍


കോട്ടയം (8)


പ്രഭാകരന്‍-സി.പി.ഐ(എം)
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ -ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
മിനര്‍വ മോഹന്‍-ബി.ജെ.പി
അരുണ്‍ എം.ടി-അഖില ഭാരതീയ ഹിന്ദു മഹാസഭ
കെ. അനില്‍കുമാര്‍-സി.പി.ഐ(എം)
റമീസ് ഷഹസാദ്(എസ്.യു.സി.ഐ)
ശ്രീകുമാര്‍-ബഹുജന്‍ സമാജ് പാര്‍ട്ടി
വിനോദ് എബ്രാഹാം- സ്വതന്ത്രന്‍


പാലാ (13)


ആല്‍ബിന്‍ മാത്യു-സ്വതന്ത്രന്‍
ബേബി ഉഴത്തുവാല്‍-കേരള കോണ്‍ഗ്രസ്(എം)
പ്രമീള ദേവി ജെ. -ബി.ജെ.പി
സന്തോഷ് ജോസഫ്-സ്വതന്ത്രന്‍
മാണി സി. കാപ്പന്‍-സ്വതന്ത്രന്‍
ജോസ് കെ. മാണി-കേരള കോണ്‍ഗ്രസ്(എം)
സുനില്‍കുമാര്‍- സ്വതന്ത്രന്‍
തോമസ് ജെ നിധീരി- സ്വതന്ത്രന്‍
ജോയി തോമസ്- ബി.എസ്.പി
സി.വി ജോണ്‍- സ്വതന്ത്രന്‍
ശ്രീജിത്ത് വി.എസ് - സ്വതന്ത്രന്‍
രഞ്ജിത്ത് ജി- ബി ജെ.പി
മാണി സി.കെ - സ്വതന്ത്രന്‍


പൂഞ്ഞാര്‍ (12)


അബ്ദു സമദ്-കേരള ജനതാ പാര്‍ട്ടി
ആന്‍സി-ബി.എസ്.പി
ടോമി കല്ലാനി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
പി.സി. ജോര്‍ജ്-കേരള ജനപക്ഷം(സെക്കുലര്‍)
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍-കേരള കോണ്‍ഗ്രസ്(എം)
ആല്‍ബിന്‍ മാത്യു- സ്വതന്ത്രന്‍
നോബിള്‍ മാത്യു- ബി.ജെ.പി
ജോസഫ്- കേരള കോണ്‍ഗ്രസ്(എം)
ജോര്‍ജ്ജ് എം.വി - സ്വതന്ത്രന്‍
സെന്‍- ബി.ഡി.ജെ.എസ്
ടോമി- സ്വതന്ത്രന്‍
ഷോണ്‍ ജോര്‍ജ്ജ് - കേരള ജനപക്ഷം( സെക്കുലാര്‍)

ചങ്ങനാശേരി (10)


നിസാമുദ്ദീന്‍ എം.കെ-എസ്.ഡി.പി.ഐ
ജി. രാമന്‍നായര്‍-ബി.ജെ.പി
ജോബ് മൈക്കിള്‍-കേരള കോണ്‍ഗ്രസ്(എം)
രജിത-എസ്.യു.സി.ഐ
ബേബിച്ചന്‍ മുക്കാടന്‍-സ്വതന്ത്രന്‍
ടിജോമോന്‍ മാത്യു-സ്വതന്ത്രന്‍
ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍-സ്വതന്ത്രന്‍
ലാലി വി.ജെ- കേരള കോണ്‍ഗ്രസ്
അമൃത് ദേവ് ടി- ബി.എസ്.പി
മാത്തുകുട്ടി- കേരള കോണ്‍ഗ്രസ്


കാഞ്ഞിരപ്പള്ളി (5)


അല്‍ഫോന്‍സ് കണ്ണന്താനം-ബി.ജെ.പി
ജോസഫ് വാഴയ്ക്കന്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
ആഷിഖ് എം.എം-ബി.എസ്.പി
എന്‍. ജയരാജ്-കേരള കോണ്‍ഗ്രസ്(എം)
മായാമോള്‍ കെ.പി-എസ്.യു.സി.ഐ


വൈക്കം (8)


കുട്ടന്‍ കെ. പി-സ്വതന്ത്രന്‍
അഖില്‍ജിത്ത്-ബി.എസ്.പി
ആശ സി.കെ-സി.പി.ഐ
സാബു -എസ്.യു.സി.ഐ
സോന പി.ആര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
അജിത - ബി.ഡി.ജെ.എസ്
പ്രദീപ് പി- സി.പി.ഐ
ബിന്ദു- സ്വതന്ത്ര

പുതുപ്പള്ളി (8)


ജോര്‍ജ് ജോസഫ്-സ്വതന്ത്രന്‍
ബിനു-സി.പി.ഐ(എം)
ഹരി എന്‍.- ബി.ജെ.പി
ശ്രീകാന്ത്-ബി.ജെ.പി
ജെയ്ക് സി. തോമസ്-സി.പി.ഐ(എം)
അഭിലാഷ് പി.പി-ബി.എസ്.പി
ചെറിയാന്‍ -സ്വതന്ത്രന്‍
ഉമ്മന്‍ ചാണ്ടി-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K