05 March, 2021 07:47:51 PM


എഞ്ചിന്‍ ഓയില്‍ റോഡില്‍ പരന്നൊഴുകി; തെന്നി വീണ ബൈക്ക് യാത്രികന് ലോറി കയറി പരിക്ക്



ഏറ്റുമാനൂര്‍: ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന എഞ്ചിന്‍ ഓയില്‍ റോഡില്‍ തെറിച്ചുവീണ് അപകടം. പിന്നാലെ വന്ന വാഹനം കയറി ടിന്‍ പൊട്ടി ഓയില്‍ റോഡില്‍ പരന്നൊഴുകയതാണ് അപകടത്തിന് കാരണമായത്. രണ്ട് ബൈക്ക് യാത്രികര്‍ക്ക് റോഡില്‍ മറിഞ്ഞുവീണ് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ കയ്യിലൂടെ പിന്നില്‍നിന്നും വന്ന ലോറി കയറിയിറങ്ങി.


വെളളിയാഴ്ച  വൈകിട്ട് 5.30 മണിയോടെ എം.സി.റോഡില്‍ ഏറ്റുമാനൂര്‍ തവളക്കുഴിയിലായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെതുടര്‍ന്ന് ഏറ്റുമാനൂര്‍ ടൌണില്‍ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കോട്ടയത്ത് നിന്നും അഗ്നിശമനസേനയെത്തി റോഡ് കഴുകിയ ശേഷമാണ് വാഹനങ്ങള്‍ സാധാരണ ഗതിയിൽ കടത്തിവിട്ടത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K