05 March, 2021 01:32:54 PM


പാലായിലെ ലോഡ്ജില്‍ താമസിച്ച് മോഷണം; "ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി" അറസ്റ്റില്‍



പാലാ: 'ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി' ചമഞ്ഞ് ഒരാഴ്ചയായി പാലായിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ താമസിക്കുകയും ടൗണിലെ ഒരു യുവാവിന്‍റെ വില കൂടിയ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി പ്രസാദിനെ (49)യാണ് പാലാ ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രന്‍, എസ്എച്ച്ഓ സുനില്‍ തോമസ്, എസ്‌ഐ കെഎസ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.


പിടികൂടാനെത്തിയ പോലീസിനോടും 'ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി' ചൂടായി. തന്നെ കണ്ട് സല്യൂട്ട് അടിക്കാത്തതിനായിരുന്നു ഈ വിരട്ടല്‍. 1993-ല്‍ കെഎപിയില്‍ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സര്‍വ്വീസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നു. ഇയാളെ പാലാ കോടതിയില്‍ ഹാജരാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K