04 March, 2021 06:11:56 PM


അടിച്ചിറയിൽ ചരക്ക്‌ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് മറിഞ്ഞു; ഡ്രൈവര്‍ രക്ഷപെട്ടു



കോട്ടയം: പൂനയില്‍നിന്ന് സവാള കയറ്റിവന്ന ചരക്ക്‌ ലോറി ഗാന്ധിനഗറിനു സമീപം അടിച്ചിറ കവലയില്‍ ട്രാൻസ്ഫോർമറിൽ ഇടിച്ച് മറിഞ്ഞു. മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവര്‍ നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ചങ്ങനാശ്ശേരിയിലേക്ക് സവാളയുമായി പോയ ലോറിയാണ് അപകടത്തില്‍പെട്ടത്.


ഡ്രൈവർ ഉറങ്ങിപോയതാണത്രേ അപകടകാരണം. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികചികിത്സകള്‍ നല്‍കി. വളവില്‍ നിയന്ത്രണം വിട്ട ലോറി റോഡിന്‍റെ വലതുവശത്തുനിന്നിരുന്ന ട്രാന്‍സ്ഫോര്‍മര്‍ ഇടിച്ചുതെറിപ്പിച്ച് വലത്തോട്ട് മറിയുകയിരുന്നു. ട്രാൻസ്ഫോർമർ പൂർണമായും മറിഞ്ഞ് ഗതാഗത തിരക്കേറിയ റോഡിലേക്ക് മറിഞ്ഞു. ചരക്ക് ലോറിയിൽ നിന്ന് ഇന്ധന ചോർച്ച ഉണ്ടായെന്ന സംശയം അപകടഭീതി വർദ്ധിപ്പിച്ചു. 


അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഏറെ ഗതാഗത തിരക്കേറിയ അടിച്ചിറ ജംഗ്ഷനിൽ അപകടങ്ങൾ പതിവാണെന്നും, ഇതൊഴിവാക്കാൻ ശാസത്രീയമായ രീതിയിൽ ജംഗ്ഷനിൽ പരിഷ്ക്കരണം നടത്തണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു. മറിഞ്ഞ ലോറിയില്‍നിന്ന് സവാള മറ്റൊരു ലോറിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K