03 March, 2021 11:24:33 PM


കരിയില കത്തിക്കുന്നതിനിടയില്‍ തീയില്‍ കുഴഞ്ഞ് വീണ് വയോധികന് ദാരുണാന്ത്യം



നീണ്ടൂര്‍ : വീട്ടുപരിസരത്ത് കരിയിലയും ഓലമെടലും കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ തീയിലേയ്ക്ക് കുഴഞ്ഞു വീണ വയോധികൻ പൊള്ളലേറ്റുമരിച്ചു. കോട്ടയം നീണ്ടൂർ കുരുവിളക്കുന്നേൽ കെ. കെ. നാരായണ (81) നാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കരിയില കത്തിക്കാൻ പുറത്തേയ്ക്ക്പോയ നാരായണനെ അൽപ്പ സമയം കഴിഞ്ഞ് കാപ്പികുടിക്കാൻ വിളിക്കാനായി കുടുംബാംഗങ്ങൾ പറമ്പിൽ എത്തിയപ്പോഴാണ് തീയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടത്.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്രയാധിക്യത്തെ തുടർന്ന് പലപ്പോഴും ഊന്നുവടിയുടെ സഹായത്തോടെയാണ് നാരായണൻ നടന്നിരുന്നത്. ഏറ്റുമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഭാര്യ:നളിനി. മക്കൾ: ചന്ദ്രശേഖരൻ, സുനിൽ, സുനിത, സൂരജ്. മരുമക്കൾ: ആശ, സ്മിത. ശവസംസ്കാരം  വ്യാഴാഴ്ച മൂന്ന് മണിക്ക് വീട്ടുവളപ്പിൽ  നടക്കും.



Share this News Now:
  • Google+
Like(s): 4.8K