03 March, 2021 02:00:14 PM


ഓൺലൈൻ ക്‌ളാസ് ലോഗ് ഔട്ട് ചെയ്യാൻ മറന്നു; അധ്യാപകന്‍റെ സ്വയംഭോഗം പരസ്യമായി



ന്യൂയോര്‍ക്ക്: ഓൺലൈൻ ക്‌ളാസിൽ നിന്നും ലോഗ് ഔട്ട് ചെയ്ത് എന്ന ധാരണയിൽ സ്വയംഭോഗം ചെയ്ത അധ്യാപകൻ ക്യാമറാ കണ്ണുകളിൽ കുടുങ്ങി. ആ സമയം ഒട്ടേറെപ്പേർ ഈ ദൃശ്യം കാണുകയും ചെയ്‌തു.

അമേരിക്കയിലെ മേരിലാൻഡ് സ്കൂളിലെ അധ്യാപകനായ മാർക്ക് ഷാക്കിനാണ് ഏറ്റവും വലിയ അബദ്ധം സംഭവിച്ചത് ചരിത്രം പഠിപ്പിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചത്. ക്യാമറ ഓൺ ആയിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ല എന്ന് ഷാക്ക്. ക്‌ളാസ്സുകൾ കഴിഞ്ഞിരുന്നു എന്നും ഇയാൾ മാധ്യമങ്ങളോടായി പറഞ്ഞു. അല്ലാതെ താൻ ഒരു കാരണവശാലും ഇത്തരമൊരു അബദ്ധം ചെയ്യില്ല എന്നാണ് വാദം.


21 വർഷങ്ങളായി ഇദ്ദേഹം അധ്യാപക ജോലിയിൽ പ്രവേശിച്ചിട്ട്. സംഭവത്തിന് ശേഷം ഇയാൾ ലീവിൽ പ്രവേശിച്ചു. സ്കൂൾ പ്രിൻസിപ്പൽ സംഭവം പരാമർശിച്ചുകൊണ്ട് രക്ഷിതാക്കൾക്ക് കത്തയച്ചു. ഈ വീഡിയോ വിദ്യാർഥികൾ ആരെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം നീക്കം ചെയ്യണം എന്നും നിർദ്ദേശമുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K