03 March, 2021 01:26:26 PM


ടോറസ് തലയിലൂടെ കയറിയിറങ്ങി നട്ടാശ്ശേരി സ്വദേശിനി യുവതിക്ക് ദാരുണാന്ത്യം



കോട്ടയം: വാഹനാപകടത്തിൽ യുവതി മരിച്ചു. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശന്‍റെ ഭാര്യ നിഷ (43)യാണ് മരിച്ചത്.കോട്ടയത്ത് ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. ജോലിക്കായി രാവിലെ 9 മണിയോടെ ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ കോട്ടയത്തേക്ക് വരുമ്പോള്‍ നാഗമ്പടത്ത് വെച്ചാണ് ദാരുണമായ അപകടമുണ്ടായത്.


ടോറസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ മറ്റൊരു വാഹനം എത്തിയപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്ന് നിഷ താഴേക്ക് വീണു. പിന്നാലെയെത്തിയ ടോറസിന്‍റെ ചക്രങ്ങൾ ഇവരുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. നിഷയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K