02 March, 2021 08:32:39 AM


പാലായിൽ ഇന്ന് മുതൽ 100 വികസന-സൗഹൃദ സദസ്സുകളുമായി മാണി സി കാപ്പൻ



പാലാ: നിയോജക മണ്ഡലത്തിൽ ജനസമക്ഷം വികസന സൗഹൃദസദസുമായി മാണി സി കാപ്പൻ എം എൽ എൽ എ. പാലാ മണ്ഡലത്തിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട വികസന പദ്ധതികൾക്കു മാർഗ്ഗരേഖ തയ്യാറാക്കുന്നതിനു വേണ്ടിയാണ് മാണി സി കാപ്പൻ ജനസമക്ഷം - ദർശൻ 2025 വികസന - സൗഹൃദസദസ് സംഘടിപ്പിക്കുന്നത്.


ഇന്ന് മുതൽ 16 വരെ പാലാ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും ആയി  100 വികസന സൗഹൃദസദസ്സുകൾ സംഘടിപ്പിക്കും. വികസനം നഗര കേന്ദ്രീകൃതമാകാതെ മണ്ഡലത്തിലെല്ലായിടത്തും എത്തിക്കുക എന്ന ലക്ഷൃം മുൻനിർത്തിയാണ് ചടങ്ങ് നടത്തുന്നത്.  വികസന - സൗഹൃദ സദസ്സിൽ പങ്കെടുക്കുന്ന ആളുകൾ നൽകുന്ന നിർദ്ദേശങ്ങൾ ഏകോപിപ്പിച്ചു പാലാ നിയോജകമണ്ഡലത്തിൻ്റെ  സമഗ്ര വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാനും വികസന സൗഹൃദസദസ്സ് ലക്ഷ്യമിടുന്നു.


പാലായിൽ പൊതുജന സഹകരണത്തോടെ ജനങ്ങളാവശ്യപ്പെടുന്ന വികസന കാഴ്ചപ്പാടുകൾക്കു മുൻതൂക്കം നൽകും. സൗഹൃദസദസ്സുകൾ നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. എല്ലാ മേഖലകളിൽ നിന്നും ഉള്ള നിർദ്ദേശങ്ങൾ സ്വീകരിക്കും.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K