27 February, 2021 10:19:40 AM


സീറ്റുകളുടെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല - ജോസ് കെ.മാണി



തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന് ഏതൊക്കെ സീറ്റുകൾ നൽകണമെന്ന കാര്യം എൽ.ഡി.എഫ് നേതൃത്വത്തിന് അറിയാമെന്ന് ജോസ് കെ.മാണി. സീറ്റുകളുടെ കാര്യത്തിൽ കടുംപിടുത്തം ഉണ്ടാകില്ല. കഴിഞ്ഞ തവണ മൽസരിച്ച് സീറ്റുകൾ മുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർ ഭരണം ഉണ്ടാകുമ്പോൾ പാലായുടെ സംഭാവന ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.


അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തിൽ ‍പൂര്‍ത്തിയാക്കാനാണ് മുന്നണികളുടെ തീരുമാനം. യു.ഡി.എഫ് സീറ്റ് വിഭജനം തിങ്കാഴ്ച പൂര്‍ത്തിയാകും. ഇടത് മുന്നണിയുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. സി.പി.എം സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകാനാണ് സാധ്യത. ബി.ജെ.പി കോർകമ്മിറ്റി ഇന്ന് തൃശൂരിൽ ചേരും. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രൾ ഹാദ് ജോഷി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K