25 February, 2021 10:59:52 AM


അയൽവാസിയുടെ ഹൃദയം കറിവെച്ച് ബന്ധുക്കൾക്ക് നൽകി: പിന്നാലെ അവരെയും കൊന്നു



വാഷിങ്​ടണ്‍: യു.എസില്‍ കൊല്ലപ്പെട്ടയാളുടെ ഹൃദയം ഉരുളകിഴങ്ങും ചേര്‍ത്ത്​ പാചകം ചെയ്​ത്​ കൊലയാളി. പാചകം ചെയ്​ത ഹൃദയം സ്വന്തം കുടുംബത്തിന്​ നല്‍കിയശേഷം അവരെയും കൊന്നു. ഒകലഹോമയിലെ ലോറന്‍സ്​ പോള്‍ ആന്‍ഡേഴ്​സനാണ്​ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന്​ പ്രാദേശിക മാധ്യമങ്ങള്‍ റി​േപ്പാര്‍ട്ട്​ ചെയ്​തു.


അയല്‍വാസിയെയാണ്​ ലോറന്‍സ്​ ആദ്യം കൊലപ്പെടുത്തിയത്​. ശേഷം ഇയാളുടെ ഹൃദയം പു​റത്തെടുത്ത്​ അമ്മാവന്‍റെ വീട്ടിലെത്തി. അവിടെവെച്ച്‌​ ഉരുളകിഴങ്ങും ചേര്‍ത്ത്​ പാചകം ​ചെയ്​ത്​ അമ്മാവനും ഭാര്യക്കും നല്‍കി. ശേഷം കുടുംബത്തെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. അമ്മാവനും നാലുവയസുകാരിയായ കൊച്ചുമകളും തല്‍ക്ഷണം മരിച്ചു.


ഗുരുതര പരിക്കേറ്റ അമ്മാവന്‍റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിശാചുക്കളെ ഒഴിപ്പിക്കുന്നതിനായാണ്​ ഹൃദയം പാചകം ചെയ്​ത്​ കുടുംബത്തെക്കൊണ്ട്​ കഴിപ്പിച്ചതെന്ന്​ പറയുന്നു. ഇതിനുമുമ്ബും നിരവധി കേസുകളില്‍ പ്രതിയായ ആന്‍ഡേഴ്​സണ്‍ പുറത്തെത്തിയതിന്​ ​ ശേഷമാണ്​ വീണ്ടും കൊലപാതക പരമ്ബര. 2017ല്‍ മയക്കുമരുന്ന്​ കേസില്‍ ഉള്‍പ്പെട്ട ഇയാള്‍ക്ക്​ 20വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിരുന്നു. പിന്നീട്​ ഒകലഹോമ ഗവര്‍ണര്‍ ഇടപെട്ട്​ ശിക്ഷ കുറച്ച്‌​ നല്‍കുകയായിരുന്നു. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ആന്‍ഡേഴ്​സണ്‍ കുറ്റം സമ്മതിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K