23 February, 2021 09:07:53 AM
മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ ബി. രാഘവൻ അന്തരിച്ചു
കൊല്ലം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ബി. രാഘവൻ(66) അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2006ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം കൊല്ലം നടുവത്തൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്.