22 February, 2021 05:15:28 PM


'പിണറായി സ്വപ്ന കമ്മിഷൻ': പിഎസ്‍സി ഓഫിസിനു മ‍ുന്നിൽ ബോർഡ് സ്ഥാപിച്ച് കെഎസ്‍യു



തൃശൂർ: പിഎസ്‍സി ജില്ലാ ഓഫിസിനു മുന്നിൽ 'പിണറായി സ്വപ്ന കമ്മിഷൻ' എന്ന ബോർഡ് സ്ഥാപിച്ച് കെഎസ്‍യു പ്രവർത്തകരുടെ  പ്രതിഷേധം. പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് നടത്തിയ പിഎസ്‍സി ഓഫിസ് മാർച്ചിനിടയിലാണ് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോർഡ് സ്ഥാപിച്ചത്. ബോർഡ് സ്ഥാപിക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചതിനെ തുടർന്ന്  സംഘർഷാവസ്ഥ ഉടലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K