22 February, 2021 12:21:04 PM


"മന്ത്രി മോ​ശ​മാ​യി സം​സാ​രി​ച്ചു': ക​ട​കം​പ​ള്ളി​ക്കെ​തി​രേ പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളുടെ പരാതി



തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ മോ​ശം പ​രാ​മ​ർ​ശ​നം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ. സ​മ​ര​ക്കാ​ര്‍ സ​ർ​ക്കാ​രി​നെ നാ​ണം കൊ​ടു​ത്തി​യെ​ന്നും പ​ത്തു വ​ർ​ഷം റാ​ങ്ക് പ​ട്ടി​ക നീ​ട്ടി​യാ​ലും നി​ങ്ങ​ൾ​ക്ക് നി​യ​മ​നം കി​ട്ടു​മോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു​വെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​ന്ത്രി ക​ട​കം​പ​ള്ളി​യെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ക​ണ്ട​ത്. മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം ഞെ​ട്ടി​ച്ചു​വെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് മ​ന്ത്രി രം​ഗ​ത്തെ​ത്തി. താ​ൻ ആ​രോ​ടും മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ല. എ​ന്നാ​ൽ 500-ന് ​മു​ക​ളി​ലാ​ണ് റാ​ങ്കെ​ന്ന് ത​ന്നോ​ട് പ​റ​ഞ്ഞ വ​നി​ത ഉ​ദ്യോ​ഗാ​ര്‍​ഥി​യോ​ട് 10 വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ ജോ​ലി കി​ട്ടു​മെ​ന്ന് ഉ​റ​പ്പു​ണ്ടോ എ​ന്ന് മാ​ത്ര​മാ​ണ് ചോ​ദി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K