22 February, 2021 12:12:38 PM


'ര​ണ്ടി​ല' ജോ​സ് കെ.​മാ​ണിക്കെ​ന്ന് ഹൈ​ക്കോ​ട​തി; ജോസഫിനു വീണ്ടും തിരിച്ചടി



കൊച്ചി: ര​ണ്ടി​ല ചി​ഹ്നം കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​നെ​ന്ന് ഹൈ​ക്കോ​ട​തി. ജോ​സ് വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ചു. സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രേ പി.​ജെ. ജോ​സ​ഫ് ന​ൽ​കി​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്.

ഇ​നി ര​ണ്ടി​ല ചി​ഹ്നം ജോ​സ് വി​ഭാ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ക്കാം. ഇ​തോ​ടെ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​ർ 20നാ​ണ് പി.​ജെ. ജോ​സ​ഫി​ന്‍റെ അ​പ്പീ​ൽ സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യ​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ പി.ജെ. ജോസഫ് സ​മീ​പി​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K