20 February, 2021 10:27:07 PM


കാഥികന്‍ വി. സാംബശിവ​ന്‍റെ ഭാര്യ സുഭദ്ര സാംബശിവന്‍ അന്തരിച്ചു



കൊല്ലം: പ്രസിദ്ധ കാഥികന്‍ പരേതനായ വി. സാംബശിവ​ന്‍റെ ഭാര്യ കൈക്കുളങ്ങര നോര്‍ത്ത് സാഹിതി നിവാസില്‍ സുഭദ്ര സാംബശിവന്‍ (81) അന്തരിച്ചു. കവിയും സ്വാതന്ത്ര്യ സമരഗാഥാകാരനുമായ ഒ. നാണു ഉപാധ്യായ​ന്‍റെയും കല്യാണിയുടെയും മകളാണ്. മക്കള്‍: ഡോ. വസന്തകുമാര്‍, പ്രശാന്തകുമാര്‍, ജീസസ് കുമാര്‍, ഡോ. ജിനരാജ് കുമാര്‍, ഐശ്വര്യ സമൃദ്ധ്. മരുമക്കള്‍: ലീന വസന്തകുമാര്‍, രജനി പ്രശാന്ത്, ജാസ്മിന്‍ ജീസസ്, ഡോ. രേണുക ജിനരാജ്, ഡോ. എസ്. ഉണ്ണികൃഷ്ണന്‍. സഹോദരങ്ങള്‍: പവിത്രന്‍, പ​രേതരായ ത്യാഗരാജന്‍, വിജയന്‍. സംസ്​കാരം ഞായറാഴ്ച രാവിലെ 11ന്​ ചവറ തെക്കുംഭാഗം ഗുഹാനന്ദപുരം മേലൂട്ട് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K