20 February, 2021 06:19:31 PM


സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയില്‍



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4650 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.


കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂര്‍ 176, വയനാട് 143, കാസര്‍കോട് 124, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K