20 February, 2021 02:59:15 PM


വിദേശയാത്രക്ക് വിമാനത്താവളത്തിൽ എത്തിയപ്പോള്‍ കോവിഡ്; ഏറ്റുമാനൂര്‍ സ്വദേശിയെ തിരിച്ചയച്ചു



കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട​ക്കി​യ​യ​ച്ചു. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​ഡ​ൽ​ഹി​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നും യു​കെ​യി​ലേ​ക്കും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം അ​ധി​കൃ​ത​ർ ചോ​ദി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.




Share this News Now:
  • Google+
Like(s): 5.7K