20 February, 2021 05:42:11 AM


ഒ​രാ​ഴ്ച പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി



ചെ​ന്നൈ: മ​ധു​ര ഉ​സി​ലാം​പ​ട്ട​യി​ല്‍ ഒ​രാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ള്‍ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​പ്പ​നാ​യ്ക്ക​നൂ​ര്‍ പാ​റ​പ്പ​ട്ടി​യി​ല്‍ ചി​ന്ന​സ്വാ​മി-​ശി​വ​പ്രി​യ​ങ്ക ദ​മ്പ​തി​ക​ളാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ് ഇ​വ​ർ​ക്ക് മൂ​ന്നാ​മ​ത്തെ പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ് ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​യെ ഉ​സി​ലം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കു​ഞ്ഞ് നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് കു​ഞ്ഞി​ന്‍റെ മു​ഖ​ത്ത് ന​ഖ​ക്ഷ​ത​ങ്ങ​ൾ ക​ണ്ട് സം​ശ​യി​ച്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പി​ന്നീ​ട് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മ​ധു​ര ഗ​വ. രാ​ജാ​ജി ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് കു​ട്ടി​യെ മ​ന​പ്പൂ​ർ​വം ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മൂ​ന്നാ​മ​തും പെ​ൺ​കു​ഞ്ഞ് ജ​നി​ച്ച​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു. ഇ​വ​ർ​ക്ക് എ​ട്ടും മൂ​ന്നും വ​യ​സു​ള്ള ര​ണ്ട് പെ​ൺ​മ​ക്ക​ളു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K